Section

malabari-logo-mobile

ടാങ്കര്‍ ലോറി സമരം: സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷം

HIGHLIGHTS : കൊച്ചി: ടെന്‍ഡര്‍നടപടികളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഒസിയില്‍ ലോറി ഉടമകളും ഡീലര്‍മാരും തൊഴിലാളികളും ശനിയാഴ്ച ആരംഭിച്ച അനിശ്ചിത...

Tanker-lorry-strikeകൊച്ചി:  ടെന്‍ഡര്‍നടപടികളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഒസിയില്‍ ലോറി ഉടമകളും ഡീലര്‍മാരും തൊഴിലാളികളും ശനിയാഴ്ച ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് നാലാംദിനത്തിലേക്ക് കടന്നതോടെ പല പമ്പുകളിലും പെട്രോള്‍ ക്ഷാമം തുടങ്ങി. തെക്കന്‍ ജില്ലകളില്‍ പെട്രോള്‍ പമ്പുകള്‍ പലതും അടച്ചു വരുകയാണ്.പ്രതിദിനം 600 ലോഡ് ഇന്ധനമാണ് കേരളത്തിലും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കുമായി ഇരുമ്പനത്തു നിന്നും പോയിരുന്നത്. അതെസമയം  പണിമുടക്ക് ഒത്തുതീര്‍ക്കാന്‍ ചൊവ്വാഴ്ച ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ലോറി ഉടമകളുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്തും.

വൈകിട്ട് അഞ്ചിന് മന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന  ചര്‍ച്ചയില്‍ പ്രശ്ന പരിഹാരമായില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും. ശനിയാഴ്ച വൈകിട്ട് ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ചര്‍ച്ച നടന്നെങ്കിലും മാനേജ്‌മെന്റ് ടെന്‍ഡര്‍വ്യവസ്ഥകളില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

sameeksha-malabarinews

സമരം തുടങ്ങിയ ശേഷം കൊച്ചി കെഎസ്‌ആര്‍ടിസി ഡിപ്പോയിലേക്ക് മാത്രമാണ് ഏതാനും ലോഡ് ഡീസല്‍ പോകുന്നത്. സമരം തുടര്‍ന്നാല്‍ വിമാന സര്‍വീസുകളെ അടക്കം ബാധിച്ചേക്കും. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ഇന്ധന ക്ഷാമം രൂക്ഷമായിരിക്കുകയാണ്.

ഇരുമ്പനം ഐഒസിയില്‍ നിന്ന് ലോഡ് പോവുന്ന വാഹനങ്ങളില്‍ 10 ശതമാനമെങ്കിലും ഉള്ളവര്‍ക്കു മാത്രമേ പുതിയ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു എന്ന വ്യവസ്ഥയും ലോറികളില്‍ സ്പീഡ് സെന്‍സര്‍, ഓവര്‍ സ്പില്‍ സെന്‍സര്‍ എന്നിവ ഘടിപ്പിക്കണമെന്ന നിബന്ധനയും ഉള്‍പ്പെടുത്തിയതോടെയാണ് ലോറി ഉടമകളും തൊഴിലാളികളും ഡീലര്‍മാരും സമരം ആരംഭിച്ചത്.

ലോറിയില്‍ ഓവര്‍ സ്പില്‍ സെന്‍സര്‍, സ്പീഡ് സെന്‍സര്‍ എന്നിവ ഉടമകള്‍ ഘടിപ്പിക്കണം. രണ്ടുലക്ഷത്തിലധികം രൂപ ചെലവുവരുന്ന ഈ സിസ്റ്റം ഘടിപ്പിക്കുന്ന സ്ഥാപനം നിലവില്‍ ചെന്നൈയില്‍ മാത്രമാണുള്ളത്. ഇവിടെ പോയി ഇവ ഘടിപ്പിക്കുക എന്നത് ചെറുകിട ലോറി ഉടമകള്‍ക്ക് താങ്ങാനാവില്ലെന്ന് പറയുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!