അഞ്ച്‌ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

Untitled-1 copyതിരു: ബജറ്റ്‌ ദിനത്തില്‍ നിയമസഭയിലുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക്‌ സസ്‌പെന്‍ഷന്‍. വി.ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ. അജിത്ത്‌, കെ.കുഞ്ഞഹമ്മദ്‌ മാസ്റ്റര്‍ എന്നിവര്‍ക്കാണ്‌ സസ്‌പെന്‍ഷന്‍.

അതേ സമയം നടപടി ഏകപക്ഷീയമണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു. സഭ 23 ന്‌ ചേരും

എം എല്‍ എമാര്‍ക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തെത്തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷം ബഹള വച്ചിരുന്നു. കക്ഷിനേതാക്കളുടെ യോഗത്തിന് ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോഴാണ് പ്രതിപക്ഷം ബഹളം വെച്ചത്. എം എല്‍ എ മാര്‍ക്കെതിരെ നടപടിയെടുത്താല്‍ സഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

Related Articles