ശുഹൈബിന്റെ കൊലപാതകം കുടുതല്‍ പേര്‍ കസ്റ്റഡിയില്‍

കണ്ണുര്‍ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തു. കേസില്‍ ആറ് പേരെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

സിപിഎം പ്രവര്‍ത്തകരാണ് പിടിയിലായത്. ഇതോടെ കസ്റ്റഡിയിലെടുക്കപ്പെട്ടവരുടെ എണ്ണം എട്ടായി.

കൊലപാതകത്തില്‍ ആരേയും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താത്തതില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിട്ടുണ്ട്.