സുബ്രതോ കപ്പില്‍ എംഎസ്‌പിയുടെ വലകാക്കുന്നത്‌ വള്ളിക്കുന്ന്‌കാരന്‍

subroto cup-football-vallikunnu copyവള്ളിക്കുന്ന്‌: കാല്‍പ്പന്ത്‌ കളിയില്‍ ചിരിത്രം കുറിക്കാന്‍ മലപ്പുറത്തിന്റെ മണ്ണില്‍ നിന്നും വീണ്ടുമൊരു മുത്ത്‌. സംസ്ഥാന സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ എം എസ്‌ പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായപ്പോള്‍ ഗോള്‍വല കാത്തത്‌ വള്ളിക്കുന്ന്‌ സ്വദേശി അഖില്‍ പിയാണ്‌. പൊക്കടത്ത്‌ മണിയുടെയും ഷാനിയുടെയും മകനാണ്‌ അഖില്‍.

വള്ളിക്കുന്ന്‌ ഏ വണ്‍ ആര്‍ട്‌ സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ ഫുട്‌ബോള്‍ പരിശീലന കളരിയല്‍ നിന്ന്‌ ഉയര്‍ന്നു വന്ന അഖില്‍ 7 ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ്‌ എംഎസ്‌പി യിലേക്ക്‌ പ്രവേശനം നേടുന്നത്‌. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 14 വിഭാഗത്തില്‍ ചേലേമ്പ്ര എന്‍ എം എച്ച്‌ എസ്‌ സംസ്ഥാന ചാമ്പ്യന്‍മാര്‍ ആയപ്പോള്‍ അതിലെ 4 പേര്‍ ഈ ക്ലബിന്റെ ക്യാമ്പില്‍ നിന്നും വളര്‍ന്നു വന്നവരായിരുന്നു. എംഎസ്‌പി സംസ്ഥാന തലത്തില്‍ ചാമ്പ്യന്‍മാരായപ്പോള്‍ ഏ വണ്‍ പ്രര്‍ത്തകരും തികഞ്ഞ ആവേശത്തിലാണ്‌. ഡല്‍ഹിയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്‌ പോകാന്‍ ഒരുങ്ങുകയാണ്‌ ക്ലബ്‌ ഭാരവാഹികള്‍.