Section

malabari-logo-mobile

വിശുദ്ധഗ്രന്ഥം കത്തിക്കാനുള്ള ആത്മവിശ്വാസമില്ലാത്തവരാണ് എന്റെ കോലം കത്തിച്ചത്: കാന്തപുരം

HIGHLIGHTS : നിലപാടുകളുടെ പേരില്‍ കോലമല്ല എന്നെ തന്നെ കത്തിച്ചാലും പ്രശ്‌നമല്ല

നിലപാടുകളുടെ പേരില്‍ കോലമല്ല എന്നെ തന്നെ കത്തിച്ചാലും പ്രശ്‌നമല്ല
മിലാദാഘോഷങ്ങളെ പരിഹസിക്കുന്നവര്‍ പ്രവാചകചര്യകളെ വെല്ലുവിളിക്കുന്നു
തന്റെ നിലപാടുകളെ അടിസ്ഥാനമായി ഉയര്‍ത്തിപ്പിടിക്കുന്നു വിശുദ്ധഗ്രന്ഥങ്ങള്‍ കത്തിക്കാനുളള ആത്മവിശ്വാസമില്ലായ്മ കാരണമാണ് ചിലര്‍ തന്റെ കോലം കത്തിക്കുന്നതെന്ന് എപി കാന്തപുരം അബുബബക്കര്‍ മുസ്ലിയാര്‍. മതനിയമങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ എന്റെ കോലം കത്തിച്ചരവരോട് തനിക്ക് അശേഷം പരിഭവമില്ലെന്നും ഈ നിലപാടുകളുടെ പേരില്‍ എന്നെ തന്നെ കത്തിച്ചാലും തനിക്ക് പ്രശനമില്ലെന്നും അദ്ദേഹം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു പാരമ്പര്യ ഇസ്ലാമിക വിശ്വാസങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിനു വേണ്ടി സുന്നികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വിജയംകാണുന്നുവെന്നതിന്റെ സുചനയായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര മിലാദ് സമ്മേളനത്തിലാണ് കാന്തപുരം ഇക്കാര്യം പറഞ്ഞത്.

ശരീ അത്ത് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കേ ശരീഅത്തിന കുറിച്ച് തീര്‍പ്പ് പറയാന്‍ അവകാശമൊള്ളുവെന്നും ശരീഅത്തിനെതിരെയുള്ള ഏത് നീക്കത്തെയും വിശ്വാസി സമുഹം ചെറുത്തുതേ്ാല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം വിലക്കിയ പലിശ വാങ്ങുന്നവര്‍ക്കും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇസ്ലാമിന്റെ സ്ത്രീ നിലപാടുകളെ കുറിച് തീര്‍പ്പ് പറയാന്‍ ധാര്‍മ്മികമായി അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. സക്കാത്ത് പോലും കൊടുക്കാത്ത പലരും മുസ്ലീം പേരുകളില്‍ ഇസ്ലാമിനെ വിമര്‍ശിക്കുകയാണെന്ന്ും മതകീയ ജീവതം പാലിക്കാത്തവരുടെ മതത്തെ കുറിച്ചുള്ള വിശദീകരണങ്ങള്‍ മുസ്ലീങ്ങള്‍ ഗൗരവമയിട്ടെ എടുക്കില്ലെന്നും അദ്ദേഹം സുചിപ്പിച്ചു.
കവിത പഠിച്ചവര്‍ കവിത പഠിപ്പിക്കട്ടെ ന്യുറോളജി പഠിച്ചവര്‍ രോഗികളെ ശുശ്രുഷിക്കട്ടെ മതം പഠിച്ചവര്‍ മതനിയമങ്ങളുടം പഠിപ്പിക്കട്ടെ അല്ലാതെ മലയാളസാഹിത്യവും പത്രപ്രവര്ത്തനും പഠിച്ചവരും പ്രൊഫഷണായി കൊണ്ടുനടക്കുന്നവരും ഖുര്‍ആന്‍ വിശദീകരിക്കാന്‍ നോക്കുന്നതും തലച്ചോറിന് ഓപ്പറേഷന്‍ നടത്താന്‍ നോക്കുന്നതും ഓരുപോലെ വിഡ്ഢിത്തമാണെന്നും കാന്തപുരം പറഞ്ഞു.
പ്രവചകനോടുള്ള സ്‌നേഹത്തിലുടെ മാത്രമെ നബിചര്യകളെ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരാനാകുകയൊള്ളു അതിനുള്ള മാര്‍ഗമാണ് മിലാദാഘോഷങ്ങള്‍. ഈ സ്‌നേഹത്തേയും സ്‌നേഹാഘോഷങ്ങളെയും പരിഹസിക്കുന്നവര്‍ പ്രവാചകചര്യകളെയാണ് വെല്ലുവിളിക്കുന്നത് എന്നും കാന്തപുരം പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!