തിരൂര്‍ ഗള്‍ഫ്‌ മാര്‍ക്കറ്റില്‍ നിന്ന്‌ രണ്ടര ലക്ഷം രൂപയുടെ സൗദി റിയാല്‍ പിടികൂടി

Story dated:Monday May 25th, 2015,10 45:am
sameeksha


tirur malabarinewsതിരൂര്‍ :തിരൂര്‍ ഗള്‍ഫ്‌ മാര്‍്‌ക്കറ്റില്‍ വ്യാപകമായി അനധികൃത വിദേശകറന്‍സി വില്‍പ്പന നടക്കുന്നുണ്ടെന്ന്‌ രഹസ്യവിവരത്തെ തുടര്‍ന്ന പോലീസ്‌ നടത്തിയ റെയിഡില്‍ രണ്ടര ലക്ഷം രൂപ സൗദി റിയാല്‍ പിടികുടി.
ഗള്‍ഫ്‌ മാര്‍ക്കറ്റിലെ മുഹമ്മദ്‌ റാഫി എന്നയാളുടെ മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നാണ്‌ 13500 സൗദി റിയാല്‍ പിടികൂടിയത്‌. രണ്ടരലക്ഷം രൂപയുടെ മൂല്യം വരുന്ന ഈ തുക എന്‍ഫോഴ്‌സ്‌മെന്റിന്‌ കൈമാറുമെന്ന്‌ തിരൂര്‍ പോലീസ്‌ അറിയിച്ചു.

തിരൂര്‍ എസ്‌ഐ കാരയില്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ റെയിഡ്‌ നടത്തിയത്‌.