ഷാര്‍ജയില്‍ തീപിടുത്തം; മലപ്പുറം സ്വദേശികള്‍ ഉള്‍പ്പെടെ 2 മരണം;5 പേര്‍ക്ക് പരപിക്ക്

Story dated:Saturday April 15th, 2017,01 14:pm

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മലപ്പുറം സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന്‍ ബാലകൃഷ്ണന്‍(26), ബംഗ്ലാദേശ് സ്വദേശി ഇമാന്‍(32) എന്നിവരാണ് മരിച്ചത്. 16 നിലകളുള്ള കെട്ടിടത്തിലാണ് തീപിടുത്ത മുണ്ടായത്. ഷാര്‍ജ-അജ്മന്‍ പാതയിലെ അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുണ്ട്.

കെട്ടിടത്തിന്റെ രണ്ട് നിലകളും ഏറ്റവും താഴെ പ്രവര്‍ത്തിക്കുന്ന അല്‍മനാമാ സൂപ്പര്‍മാര്‍ക്കറ്റും പൂര്‍ണമായി കത്തി നശിച്ചു.

ഇന്ത്യന്‍ സമയം രാത്രി 12.15 ഓടെയാണ് അപകടം ഉണ്ടായത്. അപകട കാരണം വ്യക്തമായിട്ടില്ല.