Section

malabari-logo-mobile

റോബോര്‍ട്ട്‌ വേശ്യാലയങ്ങള്‍ വരുന്നു

HIGHLIGHTS : ശാസ്‌ത്രലോകത്തിന്റെ പുരോഗതി ഇന്നെത്തിനില്‍ക്കുന്ന തലം നമ്മുടെ ഊഹങ്ങള്‍ക്കെല്ലാം അപ്പുറമാണ്‌. റോബോട്ടുകളുടെ കണ്ടെത്തല്‍ മനുഷ്യന്‌ അപ്രാപ്യമായ ഒന്നുമ...

02-1464854604-sex-robot-13ശാസ്‌ത്രലോകത്തിന്റെ പുരോഗതി ഇന്നെത്തിനില്‍ക്കുന്ന തലം നമ്മുടെ ഊഹങ്ങള്‍ക്കെല്ലാം അപ്പുറമാണ്‌. റോബോട്ടുകളുടെ കണ്ടെത്തല്‍ മനുഷ്യന്‌ അപ്രാപ്യമായ ഒന്നുമില്ലെന്നതിന്‌ അടിവരയിടലാവുകയായിരുന്നു. റോബോട്ടുമായി സെക്‌സ്‌ എന്നതായിരുന്നു കുറച്ച്‌ നാളുകള്‍ക്ക്‌ മുമ്പുവരെയുള്ള പഠനങ്ങള്‍. മനുഷ്യന്റെ വികാര വിചാരങ്ങള്‍ പോലും റോബോട്ടിലേക്ക്‌ പകര്‍ന്നു നല്‍കിയപ്പോള്‍ അതും സാധ്യമായ ഒന്നായി തീരുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്ത മറ്റൊന്നുമല്ല റോബോട്ട്‌ വേശ്യാലയങ്ങള്‍ നിലവില്‍ വരുന്നു എന്നതാണ്‌. സിറ്റി കൗണ്‍സിലിന്റെ നിയമാനുസൃതമായ അനുവാദത്തോടെയായിരിക്കും ഇത്തരം സ്ഥാപനങ്ങള്‍ നിലവില്‍ വരിക എന്നാണ്‌ റിപ്പോര്‍ട്ട്‌. മനുഷ്യരഹിത പ്രവര്‍ത്തന ക്ലബ്ബുകളായിരിക്കും ഇവ. മാത്രവുമല്ല ആന്‍ഡ്രോയിഡ്‌ സംവധാനത്തിന്റെ സഹായത്തോടെയായിരിക്കും ഇവ പ്രവര്‍ത്തിക്കുക.

sameeksha-malabarinews

മനുഷ്യ ലൈംഗീകതയില്‍ ്‌ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന എച്ച്‌ഐവിയെ ഭയക്കേണ്ട എന്നതാണ്‌ സെക്‌സ്‌ റോബോര്‍ട്ടുകളുടെ പ്രത്യേകത. ബാക്ടീരിയയെ പ്രതിരോധിക്കുന്ന ഫൈബറും കൊണ്ടും ഹ്യൂമണ്‍ ഫളവിഡുകൊണ്ടുമായിരിക്കും ഇവ നിര്‍മ്മിക്കുക. ഇതോടെ ലോകത്ത്‌ നടക്കുന്ന മനഷ്യ കടത്തും ലൈംഗിക തൊഴിലാളികളും സെക്‌സ്‌ ബിസ്‌നസ്സില്‍ നിന്നും തുടച്ചു നീക്കപ്പെടും എന്നതും ചുവന്ന തരുവുകള്‍ അപ്രത്യക്ഷമാവുമെന്നതുമാണ്‌ സെക്‌സോളജിസ്‌റ്റുകളുടെ നിരീക്ഷണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!