തിരുവല്ലയില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ ലോറികയറി മരിച്ചു

തിരുവല്ല: സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ ലോറികയറി മരിച്ചു. കോട്ടയം ചിങ്ങവനം വട്ട തകിടിയില്‍ വി ടി എബ്രഹാമിന്റെ (സാബു)മക്കളായ എല്‍ദോ എബ്രഹാം(27), എല്‍ജോ എബ്രഹാം(25) എന്നിവരാണ് മരിച്ചത്.

എം സി റോഡില്‍ തിരുവല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയില്‍ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടരില്‍ ഇന്നോവ കാര്‍ തട്ടി എതിരെ വരികയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ചരക്ക് ലോറിക്കടിയിലേക്ക് യുവാക്കള്‍ തെറിച്ചു വീഴുകയായിരുന്നു. ഇവര്‍ക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

പരുമല സെന്റ് ഗ്രിഗോരിയോസ് ആശുപത്രിയിലെ ഫാര്‍മസിസ്റ്റാണ് എല്‍ദോ എബ്രഹാം, തിരുവല്ല പോബ്‌സ് ഗ്രൂപ്പ് ഓഫീസിലെ അക്കൗണ്ടന്റാണ് എല്‍ ജോ എബ്രഹാം. ഇവരുടെ പിതാവ് പി ടി എബ്രഹാം(സാബു) കാവാലത്ത് റേഷന്‍ കട നടത്തുകയാണ്. അമ്മ: സൂസന്‍ ബാബു. ഇരുവരും അവിവാഹിതരാണ്.

Related Articles