എല്ലാം തകര്‍ത്തത് സരിതയും ഗണേഷ് കുമാറും തമ്മിലുള്ള ബന്ധം; ദൃശ്യങ്ങള്‍ അഭിഭാഷകന് കൈമാറിയിട്ടില്ല; ബിജു രാധാകൃഷ്ണന്‍

solarകൊല്ലം: ശാലുമേനോനും താനും തമ്മിലുള്ള ബന്ധമല്ല സരിതയുമായി താന്‍ തെറ്റാന്‍ കാരണമെന്നും ഗണേഷ് കുമാറും സരിതയും തമ്മിലുള്ള ബന്ധമാണ് എല്ലാ തകര്‍ച്ചക്കും കാരണമായതെന്നും ബിജു രാധകൃഷ്ണന്‍. കൂടാതെ മന്ത്രിമാരടക്കമുള്ള ഉന്നതരുമായുള്ള സരിതയുടെ ബന്ധത്തിന്റെ ദൃശ്യങ്ങള്‍ താന്‍ അഭിഭാഷകന് കൈമാറിയിട്ടില്ലെന്നും ബിജു. ഈ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും അഡ്വ. ജേക്കബ് മാത്യു നേരത്തെ ഉന്നയിച്ച അവകാശ വാദത്തെ തള്ളികൊണ്ടാണ് ബിജു രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നത്.

ജയിലില്‍ നിന്നും ബിജു മാധ്യമങ്ങള്‍ക്കയച്ച 30 പേജുള്ള കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അഡ്വ. ജേക്കബ് മാത്യു സരിതയും ഉന്നതരുമായുള്ള ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും കണ്ടപ്പോള്‍ തന്നെ അഭിഭാഷകന്‍ പരിഭ്രമിച്ചതിനാലാണ് ദൃശ്യങ്ങള്‍ കൈമാറാതിരുന്നതതെന്നും ബിജു പറയുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതും സിഡിയിലാക്കിയതും സരിത തന്നെയാണെന്നും സരിതയുമായി അടുപ്പമുള്ളവരാണ് തനിക്ക് ഈ ദൃശ്യങ്ങള്‍ കൈമാറിയതെന്നും തനിക്ക് ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും ബിജു രാധാകൃഷ്ണന്‍ കത്തില്‍ പറയുന്നു. 21 പേജുള്ള സരിതയുടെ മൊഴി ഗണേഷ് കുമാറിന്റെ കൈവശമുണ്ടെന്നും ഈ മൊഴി ഗണേഷിന് എത്തിച്ചുകൊടുത്തത് സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണെന്നും ബിജു രാധാകൃഷ്ണന്‍ ആരോപിച്ചു.