സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ

തിരുവനന്തപുരം:ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.  രാവലെ ചോദ്യോത്തര വേളയ്ക്കുശേഷമാണ് സജിചെറിയാനെ സത്യപ്രതിജ്ഞയ്ക്കായി സ്പീക്കര്‍ ക്ഷണിച്ചത്. എംഎല്‍എ ആയിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.