സൈതലവിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

sidalavi (1)തിരൂരങ്ങാടി : റിയാദില്‍ കുത്തേറ്റു മരിച്ച തിരൂരങ്ങാടി പതിനാറുങ്ങല്‍ സ്വദേശി സൈതലവിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.ആലിത്തറ കണ്ണിത്തൊടി മുഹമ്മദിന്റെ മകനാണ് സൈതലവി. ഉച്ചയോടെയെത്തുന്ന മൃതദേഹം പന്താരങ്ങാടി അത്താണിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.
കഴിഞ്ഞ ഞായറാഴ്ചയാണ് റിയാദിലെ ബദിയയില്‍ വെച്ച് കടയില്‍ സെയില്‍സ്മാനായ സൈതലവിയെ സൗദി പൗരന്‍ കുത്തിക്കൊലപ്പെടുത്തിയത്.