മേല്‍ശാന്തിയുടെ മകള്‍ ശബരിമല സന്നിധാനത്ത് തൊഴുതു മടങ്ങുമ്പോള്‍ ആചാരങ്ങള്‍ തടസ്സമായില്ല

sabarimala-ayyappa-temple-daily-pooja-timingsപത്തനംനിട്ട : ശബരിമല മേല്‍ശാന്തിയുടെ 12 വയസ്സുകാരിയായ മകള്‍ക്ക് സന്നിധാനത്ത് ശബരിമല അയ്യപ്പനെ കണ്ട് തൊഴാന്‍ യാതൊരു ആചാരങ്ങളും തടസ്സമായില്ല. കഴിഞ്ഞ ദിവസം മേല്‍ശാന്തി പിഎന്‍ നാരയണന്‍ നമ്പൂതിരിയുടെ മകളാണ് 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ സന്നിധാനത്ത പ്രവേശിക്കാന്‍ പാടില്ലെന്ന ആചാരം തെറ്റിച്ചുകൊണ്ട് ശബരിമലയിലെത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. രാവിലെ പമ്പ ഗണപതി കോവിലിനകത്തു വെച്ച് പോലീസ് ഇവരെ തടഞ്ഞിരുന്നു. എന്നാല്‍ ഉന്നതരുടെ ഇടപെടല്‍ മൂലം മുകളിലേക്ക് കയറ്റിവിടുകയായിരുന്നു. രാവിലെ 11 മണിയോടെ സന്നിധാനത്ത് എത്തിയ ഇവര്‍ മേല്‍ശാന്തിയുടെ മുറിയില്‍ വിശ്രമിച്ചു. പെണ്‍കുട്ടി പടിപൂജയില്‍ പങ്കുകൊള്ളാന്‍ എത്തിയപ്പോള്‍ അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ പ്രായത്തില്‍ സംശയം പ്രകടിപ്പിച്ച് തടയാനൊരുങ്ങി. ഇതോടെ പെണ്‍കുട്ടിയെ വീണ്ടും മേല്‍ശാന്തിയുടെ മുറിയിേലക്ക് തന്നെ മാറ്റി. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് ശനിയാഴ്ച രാത്രിയിലാണ് പെണ്‍കുട്ടിയെ മലയിറക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ദേവസ്വം ബോര്‍ഡിന്റെ ഫോട്ടോഗ്രാഫര്‍ കുട്ടി സന്നിധാനത്ത് നില്‍ക്കുന്ന ചിത്രം എടുത്തിരുന്നതായും സന്നിധാനത്തെ സിസി ടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നുമാണ് വിവരം. ദേവസ്വം ബോര്‍ഡ് അധികൃതരുടെ ഒത്താശയോടെയാണ് പെണ്‍കുട്ടി മല കയറിയതെന്നാണ് ഭക്തജന സംഘടനകളുടെ ആരോപണം

.
എന്നാല്‍ തന്റെ മകള്‍ ശബരിമല ദര്‍ശനം നടത്തിയത് ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന് മേല്‍ശാന്തി പിഎന്‍ നാരായണ നമ്പൂതിരി അറിയിച്ചു. എല്ലാവരും ചെയ്യുന്നതേ ഇക്കാര്യത്തില്‍ താനും ചെയ്‌തൊള്ളൂ എന്നും വിവാദങ്ങള്‍ അനാവശ്യമണെന്നും മേല്‍ശാന്തി പറഞ്ഞു.