രാമായണലേഖന പരമ്പരയെഴുതിയതിന്‌ എഴുത്തുകാരന്‍ എംഎം ബഷീറിനെതിരെ ഹനുമാന്‍ സേന


hanuman sena wകോഴിക്കോട്‌: രാമായണത്തെ കുറിച്ച്‌ ലേഖനപരമ്പയെഴുതിയതിന്‌ പ്രശസ്‌ത എഴുത്തുകാരനായ ഡോ എംഎം ബഷീറിനെതിരെ ഹിന്ദുത്വ തീവ്രസംഘടനയായ ഹനുമാന്‍സേനയുടെ ഭീഷണി. രാമായണത്തെ കുറിച്ച്‌ തങ്ങളുടെ വിശ്വാസത്തിന്‌ വിരുദ്ധമായി എഴുതിയാല്‍ പ്രതികരണം മോശമാകുമെന്നാണ്‌ ഹനുമാന്‍ സേന മുന്നറിയിപ്പു നല്‍കിയിക്കുന്നത്‌hanuman sena
കഴിഞ്ഞ മാസമാണ്‌ എംഎം ബഷീറിന്റെ രാമായണത്തെ കുറിച്ചുള്ള ലേഖനപരമ്പര പ്രമുഖ മലയാള ദിനപത്രമാണ്‌ പ്രസിദ്ധീകരി്‌ച്ചത്‌.. ലേഖനം പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പുമായി തീവ്രഹിന്ദുത്വസംഘടനകള്‍ രംഗത്തെത്തയിരുന്നു. തുടര്‍ന്ന്‌ ബഷീറിന്റെ ലേഖനം പൂര്‍ണ്ണമായും പ്രസിദ്ധികരിക്കാന്‍ പത്രവും വിമുഖത കാണിച്ചുവെന്നാണ്‌്‌ റിപ്പോര്‍ട്ട്‌. പത്രത്തിനെതിരെ വര്‍ഗീയവിഷലിപ്‌തമായ പോസ്‌റ്ററുകളും നഗരത്തില്‍ പതിച്ചിട്ടുണ്ട്‌

ഈ ലേഖനം വന്നതിനുശേഷം നിരവധി ഭീഷണി സന്ദേശങ്ങളാണ്‌ ബഷീറിന്‌ വന്നുകൊണ്ടിരിക്കുന്നത്‌.്‌. എന്നാല്‍ ഭീഷണിയൊന്നും തന്റെ എഴുത്തിന്‌ സ്വാധീനിക്കില്ലെന്ന നിലപാടാണ്‌ ഡോ എംഎം ബഷീര്‍