പ്രഥമ ഖത്തര്‍ – ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനത്തിന് തുടക്കമായി

ദോഹ : ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലും റീച്ച് ഈവന്റ്സും സംഘടിപ്പിച്ച പ്രഥമ ഖത്തര്‍-ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനത്തിന് ദോഹയില്‍ തുടക്കമായി. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തര്‍ വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി, ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ക്യൂ.എന്‍.ബി ചീഫ് ബിസിനസ് ഓഫീസറും എക്സിക്യൂട്ടീവ് ജനറല്‍ മാനേജറുമായ അബ്ദുല്ല മുബാറക് അല്‍ ഖലീഫ, ഐ.പി.ബി.സി പ്രസിഡന്റ് കെ.എം. വര്‍ഗീസ്, ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍, ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ ഫഹദ് റാഷിദ് അല്‍ കഅ്ബി തുടങ്ങിയ ഉന്നത വ്യക്ത്വത്യങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.