ഖത്തറില്‍ കോഴിക്കോട് സ്വദേശിയായ എഞ്ചിനിയര്‍ കുളിക്കുന്നതിനിടെ മരിച്ചു

ദോഹ: കോഴിക്കോട് സ്വദേശിയായ യുവാവ് ഫ്‌ളാറ്റിലെ സ്വിമ്മിങ്പൂളില്‍ കുളിക്കുന്നതിനിടെ മരിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി അഹമ്മദ് ശഫീഖ്(34) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ശഫീഖ് കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണെന്നാണ് കരുതുന്നത്.

ദോഹ ഹമദ് ആശുപത്രിയിലെ നെറ്റ്‌വര്‍ക്ക് എഞ്ചിനിയറായിരുന്നു. മൃതദേഹം ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.