ദോഹ- കോഴിക്കോട്- തിരുവനന്തപുരം വിമാന സമയത്തില്‍ മാറ്റം

downloadദോഹ: കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വെ അടച്ചിടുന്നതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് ദോഹ- കോഴിക്കോട്- തിരുവനന്തപുരം വിമാന സമയത്തില്‍ മാറ്റം വരുത്തി
സെപ്തംബര്‍ ഒന്നുമുതലാണ് പുതിയ സമയക്രമം പ്രാബല്യത്തില്‍ വരിക.
ദോഹ- തിരുവനന്തപുരം 9ഡബ്ല്യു 593-ാം നമ്പര്‍ വിമാനം പുലര്‍ച്ചെ 3.30ന് ദോഹയില്‍ നിന്നും പുറപ്പെട്ട് രാവിലെ 10.35ന് തിരുവനന്തപുരത്ത് എത്തിച്ചേരും. രാവിലെ 11.35ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന 9ഡബ്ല്യു 594-ാം നമ്പര്‍ വിമാനം ഉച്ചക്ക് 1.45ന് ദോഹയില്‍ തിരികെയെത്തും.
ഉച്ചക്ക് 3.10ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന 9ഡബ്ല്യു 595-ാം നമ്പര്‍ വിമാനം രാത്രി 10 മണിക്ക് കോഴിക്കോട് എത്തിച്ചേരും.
പുലര്‍ച്ചെ 12.40ന് കോഴിക്കോട് നിന്നും പുറപ്പെടുന്ന 9ഡബ്ല്യു 596-ാം നമ്പര്‍ വിമാനം പുലര്‍ച്ചെ രണ്ട മണിക്ക് ദോഹയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്.
യാത്രക്കാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രാവല്‍ ഏജന്റുമാരേയോ ഡി റിംഗ് റോഡിലെ ജെറ്റ് എയര്‍വെയ്‌സ് ഓഫിസുമായോ ബന്ധപ്പെടാവുന്നതാണെന്ന് ജെറ്റ് എയര്‍വെയ്‌സ് ഖത്തര്‍ ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന്‍ അറിയിച്ചു.

Related Articles