ഖത്തര്‍ അമീറിനെ കുറിച്ച് മലയാളികള്‍ ഇറക്കിയ ഗാനം തരംഗമാകുന്നു

ദോഹ: പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ മുന്നോട്ട് നയിച്ച ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയോടുള്ള സ്‌നേഹം വെളിപ്പെടുത്താന്‍ പുറത്തിറക്കിയ ഗാനം ഹിറ്റാകുന്നു. ഒരു കൂട്ടം മലയാളികള്‍ ഒരുക്കിയ കിടിലന്‍ ഗാനമാണ് ഇപ്പോള്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്നത്. മരുഭൂമിയില്‍ വീശുന്ന കുളിരാണ് രാജ…മഹനീയ ഭരണത്തില്‍ എന്ന് തുടങ്ങുന്നതാണ് ഗാനം.

എല്ലാ കാലത്തും മലയാളികളെ നെഞ്ചോട് ചേര്‍ത്തുവെച്ച രാജ്യമാണ് ഖത്തര്‍. രാജ്യത്തിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം സൃഷ്ടിച്ചപ്പോഴും ഖത്തറിലെ മലയാളി സമൂഹം സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും രാജ്യത്തിന് എല്ലാ പിന്‍തുണയും നല്‍കുകയായിരുന്നു.

ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. മുനീര്‍ ചോറ്റൂര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൈനുദ്ദീന്‍ മച്ചിഞ്ചേരിയാണ്. മന്‍സൂര്‍ സി കെയാണ് നിര്‍മാണം.