Section

malabari-logo-mobile

സ്വകാര്യബസ് സമരം പിന്‍വലിച്ചു

HIGHLIGHTS : തിരുവനന്തപുരം: സ്വകാര്യബസ് സമരം പിന്‍വലിച്ചു. സമരത്തില്‍ നിന്ന് പിന്‍മാറുന്നത് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണെന്ന് ബസ് ഉടമകള്‍ പ്രതികരിച്ചു. ...

തിരുവനന്തപുരം: സ്വകാര്യബസ് സമരം പിന്‍വലിച്ചു. സമരത്തില്‍ നിന്ന് പിന്‍മാറുന്നത് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണെന്ന് ബസ് ഉടമകള്‍ പ്രതികരിച്ചു. സമരത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് മാനിക്കുന്നതായും ബസ് ഉടമകള്‍ പ്രതികരിച്ചു.

അതെസമയം ബസ് ഉടമകള്‍ മുന്നോട്ട് വച്ചിട്ടുള്ള ഒരാവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചിട്ടില്ല. എന്നാല്‍ ആവശ്യങ്ങളില്‍ പിന്നീട് ചര്‍ച്ചയാവാമെന്ന് ഉറപ്പ് കിട്ടിയതായി ഉടമകള്‍ പറഞ്ഞു.

sameeksha-malabarinews

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ബസ് ഉടമകള്‍ മുഖ്യമന്ത്രിയെ കണ്ടത്. സമരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ഗതാഗ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം ആരംഭിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!