പൊന്നാനിയില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

ponnaniപൊന്നാനി നഗരസഭ പരിധിക്കുള്ളിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും ഹെല്‍ത്ത് ഇന്‍സ്‌പെകടറുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍
ഭക്ഷ്യയോഗ്യമല്ലാത്തതും പഴയുതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു.

ഹോട്ടലുകളായ ബൈജു ഗാലക്‌സി, കോമള സസ്യഭവന്‍ ഷണ്‍മുഖന്‍, റോയല്‍, ധന്യ, ബോംബെ ഫെയ്മസ് ബേക്കറി, ഹോണസ്്റ്റ് ബേക്കറി ഇന്ത്യന്‍ ബേക്കറി എന്നവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ചിലയിടങ്ങളില്‍ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടികൂടി പിഴചുമത്തിയിട്ടുണ്ട്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിഎസ് സന്തോഷ്‌കുമാര്‍, ജെഎച്ച്‌ഐമാരായ ഗോപകുമാര്‍ അന്‍വര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Share news
error: Content is protected !!
Scroll to Top