പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സിനാമാപാട്ടിട്ടതിന്‌ മര്‍ദ്ധനം

Story dated:Monday July 20th, 2015,11 47:am
sameeksha sameeksha

Untitled-1 copyതിരൂര്‍:പെരുന്നാള്‍ ആഘോഷത്തിനിടെ യുവാക്കള്‍ക്ക്‌ മര്‍ദ്ധനം. പെരുന്നാള്‍ തലേന്ന്‌ യുവാക്കള്‍ കൂട്ടം ചേര്‍ന്ന്‌ പാട്ടുവെച്ചതാണ്‌ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്‌. തിരൂര്‍ നിറമരുതൂരിലാണ്‌ സംഭവം. നൂര്‍മൈതാനത്താണ്‌ ഒരു കൂട്ടു യുവാക്കള്‍ പാട്ടുവെച്ചത്‌. ഇത്‌ മതവിരുദ്ധമാണെന്നും പാട്ട്‌ നിര്‍ത്തണമെന്നും ആവി്‌ശ്യപ്പെട്ട്‌ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക്‌ വഴങ്ങാത്തതിനെ തുടര്‍ന്ന്‌ യുവാക്കളെ ക്രൂരമായി മര്‍ദ്ധിക്കുകയുമായിരുന്നു. എസ്‌ഡിപിഐ പ്രവര്‍ത്തകരാണ്‌ ഇതിന്‌ പിന്നിലെന്ന്‌ ആരോപണമുണ്ട്‌.
ആക്രമണത്തില്‍ കക്കാട്ടില്‍ അന്‍സില്‍(22), അരങ്കത്തില്‍ ആഷീര്‍(23), വരിക്കോടത്ത്‌ ഷഫീഖ്‌(23) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇതില്‍ ആഷിറിന്റെ കാലിന്റെ എല്ലിന്‌ പൊട്ടലുമുണ്ട്‌.
അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ ഉയരുന്നത്‌. താനൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണംം ആരംഭിച്ചു.