പെരിന്തല്‍മണ്ണ 66 കെ.വി. സബ്‌ സ്റ്റേഷന്‍ 110 കെ.വിയാക്കുന്നു

download (4)പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണ 66 കെ.വി. സബ്‌ സ്റ്റേഷന്‍ 110 കെവി ആക്കി ഉയര്‍ത്തുന്നതിന്റെയും 66 കെ.വി. മലപ്പുറം-പെരിന്തല്‍മണ്ണ ലൈന്‍ 110 കെ.വി. യാക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന്റെയും നിര്‍മാണോദ്‌ഘാടനം മെയ്‌29 ന്‌ വൈകീട്ട്‌ അഞ്ചിന്‌ വൈദ്യൂതി വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നിര്‍വഹിക്കും. പെരിന്തല്‍മണ്ണ സബ്‌സ്റ്റേഷന്‍ പരിസരത്ത്‌ നടക്കുന്ന പരിപാടിയില്‍ നഗരകാര്യ-ന്യൂനപക്ഷക്ഷേമ വകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനാകും.

പുതിയ സബ്‌സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും നിലവിലുള്ള സബ്‌സ്റ്റേഷനുകളുടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുക, വൈദ്യുതിയുടെ പ്രസരണ -വിതരണ നഷ്‌ടം കുറയ്‌ക്കുക, ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുക തുടങ്ങിയവയാണ്‌ ലക്ഷ്യമാക്കുന്നത്‌. പരിപാടിയോടനുബന്ധിച്ചുള്ള സമ്മേളനം ഇ. അഹമ്മദ്‌ എം.പി ഉദ്‌ഘാടനം ചെയ്യും. കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ എം.ശിവശങ്കര്‍, ഡയറക്‌ടര്‍ ബി.ബാബു പ്രസാദ്‌, നഗരസഭ അധ്യക്ഷ നിഷി അനില്‍രാജ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുന്നത്ത്‌ അഹമ്മദ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.