ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കാണാതായതായി പരാതി.

Untitled-2 copyപരപ്പനങ്ങാടി:പത്തു ദിവസം മുമ്പ് വീടുവിട്ടിറങ്ങിയ യുവാവിന്‍റെ തിരോധാനം ബന്ധുക്കളെ ആശങ്കയിലാഴ്ത്തി.കൈതകത്ത് മൊയ്തീന്റെ മകന്‍ അബ്ദുല്‍നിസാറിനെ(30)യാണ് കഴിഞ്ഞ രണ്ടാം തിയതി മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.വീട്ടില്‍നിന്നു പുറത്ത് പോയ നിസാര്‍ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല.ബന്ധുവീ ടുകളിലും സ്നേഹിതന്മാരുടെ വീടുകളിലും ഒക്കെ നടത്തിയ അന്വേഷണം കൊണ്ടു യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ലുങ്കി മുണ്ടും ചുവപ്പ്നിറത്തിലുള്ള ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്‌.ഓട്ടോ ഡ്രൈവറായ നിസാറിന് ചിലപ്പോള്‍ മാനസിക വിഭ്രാന്തി ഉണ്ടാകാരുള്ളതായി പോലീസ് അറിയിച്ചു.വിവാഹിതനാണ് .പരപ്പനങ്ങാടി പോലീസ് അന്വേഷണം നടത്തന്നുണ്ട്.