പരപ്പനങ്ങാടി നഗരത്തില്‍ പലയിടത്തും റോഡിന് 8 മീറ്റര്‍ വീതിയില്ല; അഞ്ചപ്പുരയില്‍ നടന്നത് വ്യാപകകയ്യേറ്റമോ?

സുരേഷ് രാമകൃഷ്ണന്‍

 മുന്‍ സര്‍വ്വേകളില്‍ അട്ടിമറി നടന്നുവോ?
മലബാറി ന്യൂസ് വീഡിയോ സ്‌റ്റോറി

പരപ്പനങ്ങാടി:  നാടുകാണി- പരപ്പനങ്ങാടി റോഡിന്റെ വികസനത്തിനായി ഊരാളുങ്കല്‍ ലേബര്‍സൊസൈറ്റിയും നഗരസഭയും സംയുക്തമായി നടത്തിയ അളവെടുപ്പില്‍ നിലവിലെ റോഡിന് പലയിടത്തും 8 മീറ്റര്‍ പോലും വീതിയില്ലെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമി കയ്യേറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും അല്ലാത്തിടത്ത് നഷ്ടപരിഹാരം നല്‍കി ഭൂമി എറ്റെടുക്കാനും നീക്കം.

നിലവില്‍ എത്ര വീതിയായാലും നഗരത്തില്‍ 12 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കണമെന്നണ് നഗരസഭ കൗണ്‍സില്‍ ഐക്യകണ്‌ഠേനെ തീരുമാനിച്ചിട്ടുള്ളത്. കയ്യേറ്റങ്ങള്‍ ഉണ്ടെങ്ങില്‍ അവ ഒഴിപ്പിക്കാനും അല്ലാത്തിടത്ത് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുവാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്തുള്ള ഈ റോഡില്‍ പിന്നീട് നടന്ന പല സര്‍വ്വേകളിലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാപകമായ രീതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആക്ഷേപം ശക്തമാണ്. പല സര്‍വ്വേക്കല്ലുകളും ഇവിടെ നിന്ന് കണാതിയിട്ടുണ്ട്. 1926ലെ സര്‍വ്വേ റിപ്പോര്‍ട്ട് അളവെടുപ്പിന് മാനദണ്ഡമാക്കണെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു.

Related Articles