ഡിവൈഡറുകളില്ല അപകടക്കെണിയുമായി പരപ്പനങ്ങാടി മേല്‍പാലം ജംഗ്‌ഷന്‍

Story dated:Monday January 4th, 2016,12 31:pm
sameeksha sameeksha

parappanangadi copyപരപ്പനങ്ങാടി: ഡിവൈഡറുകളും സൈന്‍ബോര്‍ഡുകളുമില്ലാതെ പരപ്പനങ്ങാടി മേല്‍പ്പാല ജംഗ്‌ഷന്‍ അപകടക്കെണിയായി മാറുന്നു. ഇതുവരെയുണ്ടായിരുന്ന താല്‍ക്കാലിക ഡിവൈഡറുകള്‍ (ടാര്‍വീപ്പകള്‍)അപ്രത്യക്ഷമായതോടെയാണ്‌ ഇവിടെ ഗതാഗത തടസ്സവും തട്ടലും മുട്ടലും പതിവായിമാറിയിരിക്കുന്നത്‌.

മേല്‍പ്പാലം ഇറങ്ങി വാഹനങ്ങള്‍ വരുന്നത്‌ പരപ്പനങ്ങാടി കടലുണ്ടി റോഡിലേക്കാണ്‌. ഈ റോഡാകട്ടെ എറണാകുളത്തേക്കുള്ള എളുപ്പവഴിയായതിനാല്‍ വലിയ തിരക്കുള്ളതായി മാറിയിരിക്കുകയാണ്‌. കൂടാതെ ശബരിമല സീസണായതോടെ തിരക്ക്‌ വീണ്ടും കൂടിയിരിക്കുകയാണ്‌. ഇവിടെ ശരിയായ സൈന്‍ബോര്‍ഡുകളും ഡിവൈഡറുകളും ഇല്ലാതായതോടെ അതിവേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഉരസുന്നതും തട്ടുന്നതും പതിവായി മാറിയിരിക്കുകയാണ്‌. കൂടാതെ ഡ്രൈവര്‍മാര്‍ തമ്മില്‍ കശപിശയും സര്‍വ്വസാധാരണം. രാത്രിയില്‍ വേഗതയിലെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും വളരെയധികമാണ്‌.

ഒരു വലിയ അപകടം മാത്രമെ അധികൃതരുടെ കണ്ണുതുറപ്പിക്കൂ എന്ന ആശങ്കയാണ്‌ നാട്ടുകാര്‍ക്കുള്ളത്‌.