അഞ്ചപ്പുര പരപ്പനങ്ങാടി റോഡിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു

പരപ്പനങ്ങാടി: അഞ്ചപ്പുര പരപ്പനങ്ങാടി റോഡിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ഏറെക്കാലയമായി ജനങ്ങളെ ദുരിതത്തിലാക്കിയ കടലുണ്ടി പരപ്പനങ്ങാടി റോഡിലെ ഒരു വാല്‍ഭാഗം മാത്രമാണ് അധികൃതര്‍ താല്‍ക്കാലികമായി നന്നാക്കുന്നത്. ഇപ്പോള്‍ അഞ്ചപ്പുര മേല്‍പ്പാലം മുതല്‍ ബിഇഎം സ്‌കൂള്‍ വരെയുള്ള മെയ്ന്റനന്‍സ് വര്‍ക്കുകള്‍ നടക്കുന്നത് പരപ്പനങ്ങാടി നാടുകാണി പാതയുടെ ഭാഗമായാണ്. പ്രവൃത്തി നടത്തുന്നത് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് പകരം യുഎല്‍സിസി യാണ് .

എന്നാല്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്ന മറ്റുഭാഗങ്ങളിലെ പ്രവൃത്തി ഏത് സമയത്ത് നടക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് കൃത്യമായ ഉത്തരമില്ല. ജൂലൈ 31 ഓടെ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയ കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ കമ്പനിയുമായുള്ള കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്താല്‍ മാത്രമെ റോഡ് ഏറ്റെടുക്കു എന്ന പിഡബ്ല്യുഡിയുടെ നിലപാടിനെ തുടര്‍ന്നാണ് മെയ്ന്റനന്‍സ് പൂര്‍ത്തികരിക്കാമെന്ന ധാരണയില്‍ എത്തിയിരിക്കുന്നതെന്നു. ഈ മാസം മദ്ധ്യത്തോടെ റോഡ് പണികള്‍ ആരംഭിക്കുമെന്നും പരപ്പനങ്ങാടി എ ഇ അബ്ദുള്ള എം.പി പറഞ്ഞു.