പരപ്പനങ്ങാടിയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു

പരപ്പനങ്ങാടി:കുളിക്കാനിറങ്ങിയ ബധിരയുവാവ്കാര്യാട് കടവില്‍ മുങ്ങിമരിച്ചു.കൊടക്കാട്ടെ അലവിയുടെ മകന്‍ അന്‍വര്‍(32) ആണ് ഇന്നലെ വൈകീട്ട് മുങ്ങിമരിച്ചത്.കുളിക്കുന്നതിനിടയില്‍ കാല്‍വഴുതി ആഴങ്ങളിലേക്ക് മുങ്ങുകയായിരുന്നു.പോസ്റ്റ്‌ മോര്‍ട്ടത്തിനു ശേഷം ഇന്ന് (ചൊവ്വ) കൊടക്കാട് കിഴക്കെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.മാതാവ്:മമ്മാദിയ.സഹോദരങ്ങള്‍:മജീദ്‌,മുസ്തഫ,നസീര്‍,സൈനബ,മൈമൂന,സുഹറപരേതനായ അഹമ്മദ്