എം.എച്ച് ചാരിറ്റബിള്‍ട്രസ്റ്റ് മെഡികെയര്‍ ഉല്‍ഘാടനം ചെയ്തു.

charitable trustപരപ്പനങ്ങാടി:കിടപ്പിലായ രോഗികള്‍ക്കും ചികിത്സയിലുള്ള മാരക രോഗങ്ങള്‍ മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്കും സഹായം എത്തിക്കുന്നതിനായി എം.എച്ച്.ചാരിറ്റബിള്‍ ട്രസ്റ്റ്‌ പരപ്പനങ്ങാടിയുടെ മെഡികെയറിന്റെ ഉല്‍ഘാടനം പാണക്കാട് സയ്യിദ്സാദിഖലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. ഇന്ന് നമ്മുടെ നാട്ടില്‍ മറ്റെന്തിനേക്കാളും രോഗത്തിനുള്ള  ചികിത്സക്കാണ്ഏറ്റവുംവലിയ ചിലവ് വരുന്നത്എന്ന്തങ്ങള്‍ പറഞ്ഞു.. രോഗത്തോടും ചികിത്സയോടും പൊരുതി തോല്‍ക്കുന്നത് പാവപ്പെട്ട രോഗികളാണ്. രോഗിയായി കിടക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ മക്കള്‍ക്ക് പോലും സമയമില്ലാത്ത കാലമാണിന്ന്.നിരാലംഭരും നിരാശ്രയരുമായ രോഗികളെ സഹായിക്കുവാന്‍ ഇതുപോലെയുള്ള വ്യാപകമായ സംരംഭങ്ങളുണ്ടാവണമെന്നും പരപ്പനങ്ങടിയിലെ മെടികെയര്‍ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും തങ്ങള്‍ പറഞ്ഞു. തിരൂരങ്ങാടി മണ്ഡലംമുസ്ലിംലീഗ് ഉപാധ്യക്ഷന്‍ പി.സി.ചെരിയബാവ അധ്യക്ഷത വഹിച്ചു. കെട്ടുങ്ങല്‍ മുതല്‍ മുറിത്തോട് വരെയുള്ള തീരദേശത്തെ  അറുപതിലേറെയുള്ള രോഗികള്‍ക്കാണ് സ്ഥിരമായി ആദ്യഘട്ടത്തില്‍ ചികിത്സക്കുള്ള മരുന്നും മറ്റുസഹായവും നല്‍കുന്നതിന് മെഡികെയര്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്എന്ന് വ്യവസായ പ്രമുഖനും ട്രസ്റ്റ് ചെയര്‍മാനുമായ എം.എച്.മുഹമ്മദ്‌ പറഞ്ഞു. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ പദ്ധതിവിശദീകരണം നടത്തി.പി.പി.എസ്.സൈതലവി, പി.കുഞ്ഞിമുഹമ്മദ്, വി.പി.കൊയഹാജി,അലിതെക്കെപാട്ട്,പി.കെ.എം.ജമാല്‍,പി.സി.കുട്ടിഹാജി,എന്‍.പി.ബാവ,കടവത്ത് സൈതലവി,പി.ഒ.മുഹമ്മദ്‌നയീം,കെഎസ്.സൈതലവി,ചെക്കലി അബ്ദുറസ്സാക്ക്,അങ്ങമന്‍കുഞ്ഞിമോന്‍ എന്നിവര്‍ സംസാരിച്ചു.