Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ജനപക്ഷയാത്രയ്‌ക്ക്‌ ഉജ്ജ്വല സ്വീകരണം

HIGHLIGHTS : പരപ്പനങ്ങാടി: കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയുടെ മലപ്പുറം ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടന പരിപാടികള്‍ക്ക്‌ പരപ്പനങ്ങാട...

janapakshayathraപരപ്പനങ്ങാടി: കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയുടെ മലപ്പുറം ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടന പരിപാടികള്‍ക്ക്‌ പരപ്പനങ്ങാടിയില്‍ ഉജ്ജ്വല തുടക്കം. രാഷ്‌ട്രീയ ഭേദമന്യേ നൂറുകണക്കിനാളുകളാണ്‌ സമ്മേളന നഗരിയിലേക്കെത്തിയത്‌.
മത ഭീകരതയ്‌ക്കെതിരെ ഒന്നിക്കണം എന്നാവശ്യപ്പെടുന്ന നരേന്ദ്രമോദി ഗുജറാത്ത്‌ കലാപത്തിന്‌ മാപ്പു പറയണമെന്ന്‌ സുധീരന്‍ ആവശ്യപ്പെട്ടു. ജനാധിപത്യക്രമത്തില്‍ ആയുധങ്ങളല്ല ആശയങ്ങളാണ്‌ സമരായുധമെന്നും ബിജിപിയും സിപിഎമ്മും അക്രമ രാഷ്‌ട്രീയത്തിന്റെ പാത കൈവെടിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ലഹരിക്കെതിരെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ സുധീരന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ വരുന്ന വിഷാശം കലര്‍ന്ന പച്ചക്കറികള്‍ സംസ്ഥാനത്തിന്റെ ആരോഗ്യത്തിന്‌ ഭീഷണിയാണെന്ന്‌ ഓര്‍മ്മിപ്പിച്ചു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട അദേഹം വേദിയില്‍ വെച്ച്‌ ജൈവ വത്തുകള്‍ വിതരണം ചെയ്യുകയും ജൈവ കര്‍ഷകരെ ആദരിക്കുകയും ചെയ്‌തു.
സ്വീകരണ ചടങ്ങില്‍ ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി, എപി അനില്‍കുമാര്‍ പീതാംബരക്കുറുപ്പ്‌, അബ്ദുല്‍മജീദ്‌ എന്നവരും പങ്കെടുത്തു ഇവരെക്കൂടാതെ മുസ്ലിം ലീഗ്‌ നേതാവ്‌ ഇടി മുഹമ്മദ്‌ ബഷീറും ജനപക്ഷയാത്രയുടെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. അടുത്ത സ്വീകരണം താനൂരിലാണ്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!