പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി യുവാവ്‌ പിടിയില്‍

Untitled-1 copyപരപ്പനങ്ങാടി: എട്ടോളം മോഷണ കേസുകളില്‍പ്പെട്ട പ്രതിയെ കഞ്ചാവുമായി പരപ്പനങ്ങാടി പോലീസ്‌ പിടികൂടി. ചെട്ടിപ്പടി കീഴ്‌ചിറയിലെ വിഷ്‌ണു ദാസ്‌(18) നെയാണ്‌ എസ്‌ഐ കെ ജെ ജിനേഷ്‌ പിടികൂടിയത്‌. പല്ലവി തിയ്യേറ്ററിന്‌ സമീപം വെച്ചാണ്‌ കഞ്ചാവുമായി യുവാവ്‌ പിടിയിലായത്‌.

എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ സിപിഒമാരായ ജയദേവന്‍, ബിജു, റോബോര്‍ട്ട്‌,ഷൈജു എന്നിവരുമുണ്ടായിരുന്നു.

ചന്ദനകളവ്‌ കേസില്‍പ്പെട്ട ഒരാളില്‍ നിന്നാണ്‌ ഇയാള്‍ കഞ്ചാവ്‌ വാങ്ങുന്നതെന്ന വിവരം ചോദ്യംചെയ്യലില്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌.