Section

malabari-logo-mobile

പരപ്പനങ്ങാടി ബസ്സ് സമരം: യാത്രക്കാര്‍ ദുരിതത്തില്‍: നിസ്സംഗരായി അധികൃതര്‍

HIGHLIGHTS : പരപ്പനങ്ങാടി പോലീസ് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് തിരൂര്‍ പരപ്പനങ്ങാടി റൂട്ടില്‍ ബസ്സ് ജീവനക്കാര്‍ നടത്തിവരുന്ന...

 

പോലീസ് പിടിച്ചെടുത്ത ബസ്സുകള്‍
പോലീസ് പിടിച്ചെടുത്ത ബസ്സുകള്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടി പോലീസ് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് തിരൂര്‍ പരപ്പനങ്ങാടി റൂട്ടില്‍ ബസ്സ് ജീവനക്കാര്‍ നടത്തിവരുന്ന പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക്, സ്വകാര്യബസ്സുകള്‍ കൂടുതലോടുന്ന ഈ റൂട്ടില്‍ ഇന്നും ബസ്സിലാതാകുന്നതോടെ കടുത്ത ദുരിതമാണ് യാത്രക്കാര്‍ അനുഭവിക്കുന്നത്. സമരം ഒത്തുതീര്‍പ്പാക്കുന്നതിനോ ചര്‍ച്ച നടത്തുന്നതിനോ അധികാരികള്‍ തയ്യാറാകത്തതിനെ തുടര്‍ന്ന് സമരം തിരൂരങ്ങാടി, തിരൂര്‍ താലൂക്കുകളിലേക്ക് വ്യാപിപ്പിക്കാനും ജീവനക്കരുടെ സംഘടനകള്‍ ഒരുങ്ങുകയാണ്. എന്നാല്‍ യാത്രക്കാര്‍ ഇത്ര ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടും സമരം ഒത്തുതീര്‍പ്പാക്കുന്നതിന് യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതില്‍ നാട്ടുകാര്‍ അസംതൃപ്തരാണ്.

എന്നാല്‍ പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാറിനെതിരെ നടപടിയെടുത്തില്ലെങ്ങില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം. ഇന്ന് മുതല്‍ പരപ്പനങ്ങാടിയില്‍ നിന്ന് പുറപ്പെടുന്ന മൂഴവന്‍ ബസ്സുകളും ഓട്ടം നിര്‍ത്തിവെക്കാന്‍ ഒരുങ്ങുകയാണ്. ഇന്ന് താനൂര്‍ സിഐ ബസ്സ്

sameeksha-malabarinews

നിലവില്‍ പരപ്പനങ്ങാടിയില്‍ തിരൂര്‍ കോഴിക്കോട് റോഡില്‍ ഒരു സ്ഥിരം ബസ്് സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ പഞ്ചായത്തും മോട്ടാര്‍തൊഴിലാളികളും പോലീസും അടങ്ങിയ അഡൈ്വസറി കമ്മറ്റി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് പരപ്പനങ്ങാടി പഞ്ചായത്തിന് മുന്നില്‍ ഒരു ബസ്‌ബേ നിര്‍മിച്ചത്. ഇവിടെ ഒരേ സമയും മൂന്ന് ബസ്സുകള്‍ നിര്‍ത്തിയിടാം എന്നാണ് അന്നത്തെ തീരുമാനം നിലനില്‍ക്കേ ട്രാഫിക് ബ്ലോക്കുപോലുമില്ലാത്ത രാത്രി എട്ടര മണി സമയത്ത് ഒന്നില്‍ കൂടുതല്‍ ബസ്സുകള്‍ നിര്‍ത്തിയിട്ടു എ്ന്ന പേരില്‍ എസ്‌ഐ സ്വീകരിച്ച നടപടി തീര്‍ത്തും ഏകപക്ഷീയമാണെന്നാണ് തൊളിലാളികള്‍ പറയുന്നത്. ഇതിന്റെ പേരില്‍ തൊഴിലാളികളെ പിടിച്ചുകൊണ്ടു പോയി ജാമ്യമി്ല്ലാവകുപ്പുകളുള്ള കുറ്റം ചുമത്തി ജയിലിലടച്ച നടപടി അംഗീകരിക്കാനാവില്ലെന്നെ നിലപാടിലാണ് തൊഴിലാളി സംഘടനകള്‍.

തിരൂര്‍ താലൂക്കില്‍ ഇന്ന് സ്വകാര്യബസ്സ് പണിമുടക്ക്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!