തിരൂര്‍ താലൂക്കില്‍ ഇന്ന് സ്വകാര്യബസ്സ് പണിമുടക്ക്

തിരൂര്‍ :പരപ്പനങ്ങാടിയില്‍ ബസ്സ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് എസ്‌ഐ ബസ്സ് ജീവനക്കാരെ കേസെടുത്ത് റിമാന്‍ഡ് ചെയ്ത് സംഭവത്തില്‍  താലൂക്കില്‍  ബസ് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടങ്ങി. പരപ്പനങ്ങാടി എസ്‌ഐക്കെതിരെ നടപടി വേണമെന്നാവിശ്യപ്പെട്ടാണ് സമരം.

രണ്ടു ദിവസമായി പരപ്പനങ്ങാടി തിരൂര് റൂട്ടില്‍ ബസ്സുകള്‍ സമരത്തിലാണ്. ഇന്ന് പരപ്പനങ്ങാടിയില്‍ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്ന ബസ്സുകളും ഓട്ടം നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ ഈ മേഖലയില്‍ യാത്രക്ലേശ്ശം വര്‍ദ്ധിച്ചിരുക്കുകയാണ്. യാത്രക്കാര്‍ പാരലല്‍ സര്‍വ്വീസുകളെയാണ് ആശ്രയിക്കുന്നത്. വിദ്യാര്‍ത്ഥികളാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.

എസ്‌ഐക്കെതിരെ നടപടിയെടുത്തില്ലെങ്ങില്‍ സമരം ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് സംഘടനകള്‍ ഒരുങ്ങുന്നത്.

പരപ്പനങ്ങാടി ബസ്സ് സമരം: യാത്രക്കാര്‍ ദുരിതത്തില്‍: നിസ്സംഗരായി അധികൃതര്‍