Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബേറ്‌

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍പീടികയിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസായ യഞ്ജമൂര്‍ത്തി മന്ദിരത്തിന് നേരെ അജ്ഞാത സംഘം മണ്ണെണ്ണ ബോംബെറിഞ്ഞു. ഇന...

പരപ്പനങ്ങാടി: സിപിഐഎം, ബിജെപി സംഘര്‍ഷമുണ്ടായ പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസായ യഞ്ജമൂര്‍ത്തി മന്ദിരത്തിന് നേരെ അജ്ഞാത സംഘം പെട്രോള്‍ ബോംബെറിഞ്ഞു. ഇന്നുരാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്.

ബോംബേറില്‍ കെട്ടിടത്തില്‍ പടര്‍ന്നുപിടിച്ച തീ് തൊട്ടടുത്ത ഫാസ്റ്റ്ഫുഡ് കടയിലെ ജീവനക്കാര്‍ ഓടിയെത്തി അണയ്ക്കുകയായിരുന്നു.

sameeksha-malabarinews

അതെസമയം സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.

കുറച്ചുദിവസങ്ങളായി ഈ മേഖലയില്‍് ഇരുരാഷ്ട്രീയ പാര്‍ട്ടികളുടെയും കൊടികള്‍ നഷ്ടപ്പെട്ടതിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ ഈ മേഖലയില്‍ വ്യാപകമായി സിപിഐഎമ്മിന്റെ കൊടിതോരണങ്ങള്‍ കരിയോയിലൊഴിച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രി സിപിഐഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതെ തുടര്‍ന്ന് ഇരുവിഭാഗത്തിലെയും ചില പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായിരുന്നു. ഇതാണ് ഇന്നു രാത്രിയുണ്ടായ ബോംബേറിന് കാരണമെന്ന് കരുതപ്പെടുന്നു.

സംഭവസ്ഥലത്തെത്തിയ പോലീസ് സ്ഥലത്തുനിന്നും പൊട്ടാത്ത ഒരു ബോംബും കണ്ടെടുത്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!