രേഖകളില്‍ കൃത്രിമം കാട്ടിപ്രവാസിയുടെ ബസ്സുകള്‍ തട്ടിയെടുത്തതായിപരാതി

parappanannagdiപരപ്പനങ്ങാടി:സ്വന്തം പേരിലുള്ള ബസ്സുകള്‍ കൃത്രിമ രേഖകള്‍ ചമച്ചു തട്ടിയെടുത്തതായി പുത്തരിക്കല്‍സ്വദേശി ചെമ്പന്‍ സിദ്ദീഖ്മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഗള്‍ഫ് ജീവിതത്തിലെ എല്ലസമ്പാദ്യങ്ങളും കൊണ്ടു ആറു ബസ്സുകള്‍ വാങ്ങിയതില്‍ തന്‍റെ മാനേജരയിരുന്ന വേങ്ങര സ്വദേശി രേഖകളില്‍ കൃത്രിമം കാട്ടി സ്വന്തം പേരിലാക്കുകകയായിരുന്നു.മോട്ടോര്‍വാഹന വകുപ്പിന്‍റെ ഒത്താശയോടെ യാണ് കൃത്രിമംനടന്നത്.നാട്ടില്‍ തിരിച്ചെത്തിയപോഴാണ് ചതിയില്‍ പെട്ടതു മനസ്സിലായതെന്നുംപറയുന്നു.

സംഭവത്തെക്കുറിച്ചറിയുന്നതിനായി മാനേജരുടെ വേങ്ങരയിലെ വീട്ടില്‍ ചെന്നപോള്‍ സ്വീകരിച്ചിരുത്തുകയു പോലീസിനെ വിളിച്ചു വരുത്തി തട്ടികൊണ്ട് പോകാന്‍ശ്രമമിക്കുന്നതായി പരാതി പെടുകയാനുണ്ടാത്.സ്ഥലത്തെത്തിയ പോലീസിനു സത്യം ബോദ്ധ്യപെട്ടു തിരിച്ചു പോവുകയാണുണ്ടായത്. എട്ടു ബാസ്സുകലുണ്ടായിരുന്ന താനിന്നു ലക്ഷങ്ങളുടെ കടക്കാരനാണെന്നും ജീവിതം വഴിമുട്ടി ആത്മഹത്യയുടെവക്കിലാണെന്നും ചെമ്പന്‍ സിദ്ദീഖ്‌ പറഞ്ഞു. .ഇയാള്‍ മറ്റു ബസ്സുടമകളെയും വഴിയാധാരമാക്കിയതായും ഇവര്‍ ആരോപിച്ചു.

ഉണ്ണി ഉള്ളണം,സമദ് ആലുങ്ങല്‍എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.