പരപ്പനങ്ങാടിയില്‍ യാത്രക്കാര്‍ക്ക്‌ റെയില്‍വെ സമ്മാനിക്കുന്നത്‌ ദുരിതയാത്ര

Story dated:Monday December 28th, 2015,10 02:am
sameeksha sameeksha

parappannagdi railwayപരപ്പനങ്ങാടി: പാതി വഴിയിൽ നിലച്ച വികസന പ്രവർത്തികളും ചുകപ് നാട കുരുക്കിയ വാഗ്ദാനങ്ങളും പരപ്പനങ്ങാടി യിലെ റെയിൽവെ യാത്രകാർക്ക് സമ്മാനിക്കുന്നത് അറുതി യില്ലാത്ത ദുരിതങ്ങളുടെ ചൂളം വിളിയെന്ന് പരപ്പനങ്ങാടി ട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.

ഓവർ ബ്രിഡ്ജ് നിർമാണം ഇനിയും യാഥാർത്ഥ്യ മാവാത്തതിനാൽ ജീവൻ കയ്യിൽ പിടിച്ച് പാളം മുറിച്ചാണ് യാത്രക്കാർ ഇരു പ്ലാറ്റ്ഫോമുകൾക്കിടയിൽ യാത്രക്കാർ നടന്നകലുന്നത്. രണ്ടു ഭാഗങ്ങളിൽ നിന്നും ഒര സമയം തീവണ്ടികൾ ശ്രദ്ധയിൽ പെടാതെ യാത്രക്കാർ അപകട മുഖത്ത് പെടുന്നതും ആയുസിൻ്റെ ബലം കൊണ്ട് തലനാരിഴയ രക്ഷപെടുന്നതും അതുവഴി കടുത്ത മാനസിക ആഘാതം മേൽക്കേണ്ടി വരുന്നതും അപൂർവ കാഴ്ചയല്ല’ . ഫൂട് ഓവർ ബ്രിഡ്ജിൻ്റെ പണി അനിശ്ചിതത്തിലായത് പ്രാദേശിക ഭരണകൂടം സാമ്പത്തിക വിഹിതം കെട്ടിവെക്കാത്തതിനാലാണന് യാത്രാ സംഘം ആരോപിച്ചു. പി.കെ നാരായണൻ കുട്ടി യോഗം ഉൽഘാടനം ചെയ്തു പി. കെ ബീരാൻ കുട്ടി അധ്യക്ഷതവഹിച്ചു .