Section

malabari-logo-mobile

പരപ്പനങ്ങാടി സബ്‌കോടതി ആവശ്യം പരിഗണിക്കും:ജസ്റ്റിസ്‌ പി ഉബൈദ്‌

HIGHLIGHTS : പരപ്പനങ്ങാടി: ജില്ലാലൈബ്രറി കൗണ്‍ിസില്‍ തിരൂരങ്ങാടി ലീഗല്‍ സര്‍വ്വീസ്‌ കമ്മിറ്റിയും പരപ്പനങ്ങാടി കോടതി സമുച്ചയത്തില്‍

indulekha 29.03.15പരപ്പനങ്ങാടി: ജില്ലാലൈബ്രറി കൗണ്‍ിസില്‍ തിരൂരങ്ങാടി ലീഗല്‍ സര്‍വ്വീസ്‌ കമ്മിറ്റിയും പരപ്പനങ്ങാടി കോടതി സമുച്ചയത്തില്‍ നടത്തിയ ഇന്തുലേഖ 125 ാം വാര്‍ഷികം ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ പി ഉബൈദ്‌ ഉല്‍ഘാടനം ചെയ്‌തു. പരപ്പനങ്ങാടി മുന്‍സിഫായിരിക്കെ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ എഴുതിയ ഒ. ചന്തു മേനോന്റെ സ്‌മരണയ്‌ക്കായി കോടതി സമുച്ചയം നിര്‍മ്മിക്കാന്‍ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയത്‌ ഉചിതമായെന്ന്‌ ജസ്‌റ്റിസ്‌ ഉബൈദ്‌ പറഞ്ഞു.

മൂന്ന്‌ നിലിയില്‍ പണിയുന്ന പരപ്പനങ്ങാടിയില്‍ സബ്‌കോടതി വേണമെന്ന ആവശ്യം ന്യായമാണെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി അനുകൂല നിലപാട്‌ സ്വീകരിക്കുമെന്നും ജസ്റ്റിസ്‌ പറഞ്ഞു.

sameeksha-malabarinews

പരപ്പനങ്ങാടി മജിസ്‌്‌ട്രേറ്റ്‌ പി ടി പ്രകാശന്‍ അധ്യക്ഷനായി. മുന്‍സിഫ്‌ എസ്‌.രശ്‌മി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്‌ കെ.പത്മനാഭന്‍, സക്രട്ടറി എന്‍ പ്രമോദ്‌ ദാസ്‌, ലീഗല്‍ സര്‍വ്വീസസ്‌ തലൂക്ക്‌ കമ്മിറ്റി അംഗം സി. അബൂബക്കര്‍ഹാജി, അഡ്വ.വനജ വള്ളിയില്‍ ,അഡ്വ.കെ പി സൈതലവി, അഡ്വ.സി പി മുസ്‌തഫ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!