പരപ്പനങ്ങാടി സബ്‌സ്റ്റേഷനുവേണ്ടി ‘റീത്ത്’ സമരവുമായി ഡിവൈഎഫ്‌ഐ

DYFI marchപരപ്പനങ്ങാടി: വര്‍ഷങ്ങളായുള്ള പരപ്പനങ്ങാടിക്കാരുടെ ആവശ്യമായ സബ്‌സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പട്ട് ഡിവൈഎഫ്‌ഐയുടെ വേറിട്ടൊരു സമരം. നിരവധി റീത്തുകളുമായാണ് സമരം നടത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തറക്കല്ലിട്ട 110 കെ വി സബ്‌സ്റ്റേഷനു വേണ്ടി ഏറ്റെടുത്ത കരിങ്കല്ലത്താണിയിലെ വൈദ്യുതി ബോര്‍ഡ് കൈവശംവച്ചിട്ടുള്ള ഭൂമിയിലേക്കാണ് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് സിപിഐഎം നെടുവ ലോക്കല്‍ സെക്രട്ടറി തുളസി  ഉദ്ഘാടനം ചെയ്തു.