ഫ്‌ളഡ്‌ലിറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്; സോക്കര്‍കിങ്ങ് ചാമ്പ്യന്‍മാര്‍

IMG-20140422-WA0005പരപ്പനങ്ങാടി : ഡിഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിച്ച ഫ്‌ളഡ്‌ലിറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ തിരൂരങ്ങാടി സോക്കര്‍കിങ്ങ് ചാമ്പ്യന്‍മാരായി.

ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡ് ബൂട്ട് അവാര്‍ഡ് നൈജീരിയക്കാരനായ ഫ്രാങ്കോ കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള സമ്മാനം പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സി അബ്ദുറഹ്മാന്‍ കുട്ടി, കെപി ഫഹദ്, ബുര്‍ഹാന്‍, സിപി നാസര്‍, എം അഹമ്മദലി ബാവ എന്നിവര്‍ സംബന്ധിച്ചു.