ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി കീഴടങ്ങി

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി കീഴടങ്ങി. അച്ചായനെന്ന്‌ അറിയപ്പെടുന്ന ജോഷിയാണ്‌ അന്വേഷണ ഉദ്യോഗസ്ഥന്‌ മുന്നില്‍ ഞായറാഴ്‌ച കീഴടങ്ങിയത്‌. രണ്ടു ദിവസമായി ഇയാള്‍ക്കായ്‌ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നള്ള അന്വേഷണ സംഘം ഇന്നലെ കൊച്ചിയിലുണ്ടായിരുന്നു. ഇവര്‍ക്ക്‌ മുന്നിലാണ്‌ ഇയാള്‍ കീഴടങ്ങിയത്‌. ഇയാളെ പോലീസ്‌ ചോദ്യം ചെയ്‌തുവരികയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന്‌ എത്തിച്ചത്‌ ജോഷിയാണെന്നാണ്‌ പോലീസ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇയാളില്‍ നിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുചിലരെയും പിടികൂടാനുണ്ടെന്ന്‌ പോലീസ്‌ അറിയിച്ചു.

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ 12 പ്രതികളെ രാവിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കി. ഇവരെ കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ പോലീസ്‌ കോടതിയില്‍ അപേക്ഷ നല്‍കി. രാഹുല്‍ പശുപാലന്‍, അബ്ദുള്‍ഖാദര്‍,രശ്‌മി,ലിജീഷ്‌ മാത്യു, ആഷിഖ്‌, അഭിലാഷ്‌ എന്നിവരെയാണ്‌ കോടതിയില്‍ ഹാജരാക്കിയത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ രക്ഷിതാക്കള്‍ നല്‍കിയ അപേക്ഷയും കോടതി ഇന്ന്‌ പരിഗണിക്കുന്നുണ്ട്‌.