തിരുവനന്തപുരത്തും ഓണ്‍ലൈന്‍ പെണ്‍വാണിഭം

images (1)തിരു: തലസ്ഥാന നഗരിയിലും ഹൈടെക് നഗരങ്ങളെ അനുകൂലിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം കൊഴുക്കുന്നു. സ്‌കൂള്‍ കുട്ടികളെ അടക്കം ഉള്‍പ്പെടുത്തിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഇവരുടെ സൈറ്റില്‍ സ്‌കൂള്‍കുട്ടികളും, കോളേജ് വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും തങ്ങളുടെ സംഘത്തിലുണ്ടെന്ന് പരസ്യം ചെയ്തിട്ടുണ്ട്. ഇവരെ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഇതൊരു സാധാരണ സൈറ്റാണെന്നേ ആര്‍ക്കും തോന്നൂ. എന്നാല്‍ സൈറ്റൊന്ന് വിശദമായി പരിശോധിച്ച് കഴിഞ്ഞാല്‍ ഇവരുടെ മുഖ്യമായ ഉദ്ദേശ്യം പുറത്തു വരും. ഈ സൈറ്റില്‍ ആര്‍ക്കും സൗജന്യമായി പരസ്യം നല്‍കാമെന്നതാണ് ഇതിന്റെ പ്രതേ്യകതയായി അവര്‍ ചൂണ്ടി കാണിക്കുന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള ഒരു ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവര്‍ത്തനം നടത്തുന്നത്. കൂടാതെ എറണാകുളം, കൊല്ലം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും ഇവരുടെ സര്‍വ്വീസ് ലഭ്യമണെന്ന് സൈറ്റില്‍ സൂചന നല്‍കുന്നുണ്ട്. സ്വവര്‍ഗ്ഗരതിക്കാര്‍ക്കു വേണ്ടിയും സൈറ്റില്‍ പ്രതേ്യക സ്ഥലമുണ്ട്. വളരെ ശ്രദ്ധയോടെയാണ് ഇവര്‍ സൈറ്റ് കൈകാര്യം ചെയ്യുന്നത്. ഇതിനായി സൈറ്റിലെ ഫോണ്‍ നമ്പര്‍ ഇവര്‍ ദിവസവും മാറ്റുന്നുണ്ട്. ഇടപാടുകാരോട് വഴുതക്കാട് വരാനാണ് സംഘം ആവശ്യപ്പെടുന്നത്. കൂടാതെ ആവശ്യക്കാരെ നല്ലതുപോലെ നിരീക്ഷിച്ചതിന് ശേഷം മാത്രമേ ഇവര്‍ തങ്ങളുടെ താവളങ്ങളില്‍ എത്തിക്കുകയൊള്ളൂ.

അന്യസംസ്ഥാന വിദ്യാര്‍ത്ഥികളും ഈ സംഘത്തില്‍ ഉണ്ടെന്നാണ് വിവരം. അവധി ദിവസങ്ങളിലാണ് ഈ വിദ്യാര്‍ത്ഥിനികള്‍ കേരളത്തിലെത്തുന്നത് . ആഢംബര പൂര്‍ണ്ണമായ ജീവിതം നയിക്കാനാണ് ഇവര്‍ കൂടുതലായും ഇത്തരം സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പാര്‍ട്ട്. അന്യസംസ്ഥാന വിദ്യാര്‍ത്ഥിനികളെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിന് ഏജന്റുമാരുടെ ഒരു വന്‍ ശൃംഖല തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.