നഴ്‌സുമാരുടെ സമരം;ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളുമായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ ഫോണില്‍ ബന്ധപ്പെട്ടാണ് ഇക്കാര്യമറിയിച്ചത്.

സംഘടനയുടെ സംസ്ഥാന സമിതി ഇന്ന് തൃശൂരില്‍ യോഗം ചേരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടിസ്ഥാന വേതനം 20,000 രൂപയാക്കി ഉയര്‍ത്തിയില്ലെങ്കില്‍ ജൂലൈ 17 വരെ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നഴ്‌സുമാരുടെ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.