ശബരിമല ദര്‍ശനത്തിന് യാതൊരു തടസ്സങ്ങളുമില്ല

ശബരിമല: ശബരിമലയിലെ പൂജാസമയത്തിനൊ ദര്‍ശന സമയത്തിനൊ യാതൊരുവിധ മാറ്റങ്ങളുമില്ലെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. നട അടച്ചതായി സോഷ്യല്‍ മീഡിയായിലും മറ്റുചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശബരിമലയെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ ഭക്തര്‍ തള്ളിക്കളയണമെന്ന് ശബരിമല സന്നിധാനം എക്‌സിക്യൂട്ടിവ് ഓഫീസര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.