നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും അന്വേഷണം നേരിണം

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അന്വേഷണം നേരിടണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഇരുവര്‍ക്കുമെതിരെ ആദായ നികുതി അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ആദായ നികുതി വകുപ്പിന് അന്വേഷണം നടത്താനും കോടതി അനുമതി നല്‍കി. ഇവരുടെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ എന്ന കമ്പനിക്കെതിരെയാണ് കേസ്.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ അടുത്ത ബന്ധുക്കളും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍ കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപ കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് പരാതി.

ജവാഹര്‍ ലാല്‍ നെഹ്റു 1937ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുന്ന്െ ആരോപിച്ച് സുബ്രഹ്മണ്യം സ്വാമിയാണ് ഹര്‍ജി നല്‍കിയത്.