ആടിന് പകരം ‘കോയി’ബിരിയാണി; മുടങ്ങിയത് ഒരു കല്ല്യാണം

imagesബംഗ്ലൂരു : വിവാഹത്തെ കേവലം ഒരു ചടങ്ങായല്ല വിലയിരുത്തപ്പെടുന്നത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള, രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളുടെ തുടക്കമായി കരുതപ്പെടുന്നു. മത സമൂഹങ്ങള്‍ വിവാഹത്തെ ദൈവത്തിന്റെ അനുഗ്രഹം ചൊരിയുന്ന പവിത്ര ചടങ്ങായി കാണുന്നു.
എന്നാല്‍ ലോകത്ത് ആദ്യമായിട്ടായിരിക്കും ആട് ബിരിയാണിക്ക് പകരം കോഴി ബിരിയാണി വിളമ്പിയതിന് ഒരു കല്ല്യാണം മുടങ്ങുന്നത്. ഭാഗ്യം ഭക്ഷണ പ്രിയ്യരായ മലബാറിലല്ല ഈ കല്ല്യാണം മുടങ്ങിയിരിക്കുന്നത്. ബംഗ്ലൂരു തനേരി റോഡിലെ സൈഫുല്ലയുടെയും,യാസിമിന്‍ താജിന്റെയും വിവാഹത്തിന് മുമ്പ് ഒരുക്കിയ സല്‍ക്കാര ചടങ്ങിന് വിളമ്പിയ ഭക്ഷണത്തെ കുറിച്ചുള്ള തര്‍ക്കമാണ് കല്ല്യാണം മുടങ്ങാന്‍ കാരണമായത്.

ഈ സല്‍ക്കാരത്തിന് ആട് ബിരിയാണി വിളമ്പണമെന്നായിരുന്നു വരന്റെ ബന്ധുക്കള്‍ അവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വധുവിന്റെ വീട്ടുകാര്‍ കോഴിബിരിയാണി വിളമ്പിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതോടെ സല്‍ക്കാരം നടത്തിയിരുന്ന ഗോള്‍ഡണ്‍ ഹെറിറ്റേജ് ശാദി ഹാളില്‍ തര്‍ക്കം മുറുകുകയായിരുന്നു. ഇതോടെ ഇതിന്റെ പേരില്‍ ഇരുവീട്ടുകാരുടെയും കാരണവര്‍മാര്‍ വിവാഹം വേണ്ടെന്ന് വെക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഒരു ബിരിയാണിയുണ്ടാക്കിയ പൊല്ലാപ്പ് നോക്കണേ.