ഗൗതം മേനോന്‍ ചിത്രത്തില്‍ ചിമ്പുവിന്റെ നായിക മഞ്ജിമ

manjima-3പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി മലയാള സിനിമയില്‍ അരങ്ങേറിയ മഞ്ജി മോഹന്‍ ഇനി തമിഴിലും തെലുങ്കിലും വിലസും. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലെ നായിക മഞ്ജി മോഹനാണ്.

അച്ചം എന്‍പത് മടയമെടാ എന്ന പേരില്‍ തമിഴില്‍ ഒരുക്കുന്ന ചിത്രത്തില്‍ ചിമ്പുവിന്റെ നായികയായിട്ടാണ് മഞ്ജിമയുടെ അരങ്ങേറ്റം. ഇതേ ചിത്രം തെലുങ്കിലെത്തുമ്പോള്‍ നാഗ ചൗതന്യയുടെ നായികയായും മഞ്ജിമ അഭിനയിക്കും. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് പാട്ടൊരുക്കുന്നത് എന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

ഗൗതം മേനോന്റെ അസിസ്റ്റന്റ് വഴിയാണ് മഞ്ജിമയ്ക്ക് ചിത്രത്തില്‍ അവസരം ലഭിച്ചത്. നേരത്തെ ചിത്രത്തിന് വേണ്ടി തീരുമാനിച്ച ബോളിവുഡ് താരം പല്ലവി സുഭാഷ് ഡേറ്റിന്റെ പ്രശ്‌നം വന്നപ്പോള്‍ പിന്മാറിയായിരുന്നു. പിന്നീട് സമാന്തയെ സമീപിച്ചെങ്കിലും തിരക്കുകള്‍ കാരണം സമാന്തയും പിന്മാറി.

ചിത്രത്തിന് വേണ്ടി പുതിയ നായികയെ തേടിക്കൊണ്ടിരിക്കുമ്പോഴാണ് ഗൗതമിന്റെ അസിസ്റ്റന്റ് മഞ്ജിമയുടെ ഒരു വടക്കന്‍ സെല്‍ഫിയിലെ അഭിനയം കണ്ടത്. ഉടനെ ഗൗനം മേനോനെ അറിയിക്കുകയും ചെന്നൈയില്‍ വച്ചുനടന്ന ഓഡീഷന് ശേഷം ഗൗതം മഞ്ജിമയെ തിരഞ്ഞെടുക്കുകയുമായിരുന്നത്രെ.