മഞ്ചേരിയില്‍ ഗതാഗതകുരുക്കിന്‌ പരിഹാരമായില്ല; ഇനി സര്‍ക്കുലര്‍ ബസ്‌ സര്‍വ്വീസ്‌

ROAD SURAKSHA SAMITHI YOGHATHIL JILLA COLLECTOR T. BHASKARAN SAMSARIKKUNNUമഞ്ചേരി: മഞ്ചേരിയില്‍ ഗതാഗതകുരുക്കും പൊതുജനങ്ങള്‍ക്കുള്ള അസൗകര്യവും ഒഴിവാക്കുന്നതിനായി രണ്ട്‌ ബസ്‌ സ്റ്റാന്‍ഡുകളേയും ബന്ധിപ്പിച്ച്‌ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍ക്കുലര്‍ ബസ്‌ സര്‍വീസ്‌ തുടങ്ങാനുള്ള സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്‌തു. പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം നടപ്പാക്കുന്നതിനായി മഞ്ചേരി നഗരസഭ സെക്രട്ടറി, പൊതുമരാമത്ത്‌ റോഡ്‌സ്‌, ആര്‍.ടി.ഒ, പൊലീസ്‌ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപവത്‌കരിച്ചു. ഇത്‌ സംബന്ധിച്ച്‌ കമ്മിറ്റി 10 ദിവസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ കലക്‌ടര്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട്‌ ലഭിച്ചതിനുശേഷം എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന്‌ അന്തിമ തീരുമാനമെടുക്കുമെന്ന്‌ കലക്‌ടര്‍ അറിയിച്ചു.