ഞാന്‍ വിഗ്ഗ് വച്ചാണ് അഭിനയിക്കുന്നതെന്ന് മോഹന്‍ലാല്‍

mohanlalഇപ്പോള്‍ താന്‍ വിഗ്ഗ് വച്ചാണ് അഭിനയിക്കുന്നതെന്ന് മോഹന്‍ലാല്‍ തുറന്നു പറഞ്ഞു. താന്‍ വിഗ് വച്ചാണ് അഭിനയിക്കുന്നതെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും വിഗ് വയ്ക്കാന്‍ തുടങ്ങിയ ശേഷം വിഗ് ഇല്ലാതെ അഭിനയിച്ചിട്ടില്ലെന്നും ലാല്‍ പറയുന്നു.

വിഗ് വയ്ക്കാതെ താന്‍ കുറേ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ വിഗ് വയ്ക്കുന്നു. ഇപ്പോള്‍ മേയ്ക്കപ്പിനു സാധ്യതയുള്ള കാലമായതുകൊണ്ട് മുടി കുറഞ്ഞ ആളിന്റെ കാരക്ടര്‍ വന്നാലും അതിനും വിഗ്ഗോ മേയ്ക്കപ്പോ ഉപയോഗിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഒരാക്ടര്‍ എന്ന നിലയ്ക്ക് തന്റെ പരിമിതിക്കുള്ളില്‍ ചെയ്യാവുന്നതെല്ലാം ചെയ്യും. നാളെ ഒരു സംവിധായകന്‍ തുണിയില്ലാതെ അഭിനയിക്കാന്‍ പറഞ്ഞാല്‍ ഇഷ്ടമുണ്ടെങ്കില്‍ ചെയ്യാമെന്നു പറയും. അല്ലെങ്കില്‍ ഇല്ലെന്നു പറയും. അതെല്ലാം തന്റെ ഇഷ്ടമാണെന്നും ലാല്‍ പറഞ്ഞു. ലാല്‍ വിഗ് വച്ച് അഭനയിക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷത്തിലേറെയായി. കമലദളം വരെ ലാല്‍ വിഗ് ഇല്ലാതെയായിരുന്നു അഭിനയിച്ചിരുന്നത്. അതിനു ശേഷമാണ് വിഗ് ഉപയോഗിക്കുന്നത്.