താനൂരില്‍ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ നാലുപേര്‍ പിടിയില്‍

താനൂര്‍ : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ സംഘത്തിലെ നാലുപേര്‍ പിടിയില്‍.
കോറാട് സ്വദേശി പിലാത്തോട്ടത്തില്‍ ഷബീര്‍ (19), പൊടിയേങ്ങല്‍ മുഹമ്മദ് സുഫൈല്‍ (19), ഒഴൂര്‍ പെനാട്ട് കുട്ടു എന്ന കുട്യാപ്പ (55), ഒസ്സാന്‍ കടപ്പുറം സ്വദേശി മാളിയേക്കല്‍ അസ്കര്‍ എന്ന കോഴി അസ്കര്‍ (33) എന്നിവരെയാണ് താനൂര്‍ പൊലീസ് പിടികൂടിയത്.
മുമ്പ് പ്രകൃതിവിരുദ്ധ കേസില്‍ ശിക്ഷയനുഭവിച്ചയാളാണ് അസ്കര്‍. ബസ്സ്റ്റാന്‍ഡ്, തയ്യാല റെയില്‍വേ ഗേറ്റ് പരിസരം, കോറാട് എന്നിവിടങ്ങളില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പോക്സോ വകുപ്പ് പ്രകാരം കോഴിക്കോട് ജില്ലാ കോടതി റിമാന്‍ഡ് ചെയ്തു.