താനാളൂര്‍, ചെറിയമുണ്ടം സ്റ്റേഡിയങ്ങളുടെ നവീകരണങ്ങള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും  90 ലക്ഷം

താനൂര്‍: താനാളൂര്‍ ഇ.എം.എസ് സ്മാരക സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തികള്‍ക്ക് 50 ലക്ഷം രൂപ അനുവദിച്ചു. ചെറിയമുണ്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനത്തിന്റെ നവീകരണമടക്കമുള്ള പ്രവൃത്തികള്‍ക്ക് 40 ലക്ഷം രൂപയുമാണ് അനുവദിച്ചത്. വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുകയനുവദിച്ചത്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ് രണ്ട് പ്രവൃത്തികളുടെയും നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇ.എം.എസ് സ്റ്റേഡിയത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിട്ടുണ്ട്. മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചാണ് സ്റ്റേഡിയത്തിന്റെ പ്രവൃത്തികള്‍ ആരംഭിക്കുക.

ആദ്യഘട്ട പ്രവൃത്തികള്‍ക്ക് ഈ വര്‍ഷം തന്നെ തുടക്കമാകും. നിരവധി കായിക താരങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്.