മലപ്പുറത്ത് എലിപ്പനി : ജനങ്ങള്‍ ജാഗ്രത പാലിക്കണം-ഡി.എം.ഒ.

മലപ്പുറം: ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. എലിയെപോലുള്ള കാര്‍ന്ന് തിന്നുന്ന ജീവികളിലൂടെയാണ് പ്രധാനമായും രോഗം പകരുതന്ന്. എലിമൂത്രം കലര്‍ന്ന വെള്ളമാണ് രോഗം പകരുന്നതിനുള്ള മുഖ്യസ്രോതസ്. നീണ്ടുനില്‍ക്കുന്ന പനി, കുളിര്, ശരീര വേദന, കണ്ണിനുചുവപ്പ്, ഛര്‍ദ്ദി, വയറിളക്കം, തൊലിപ്പുറത്ത് തടിപ്പ് എിവയാണ് രോഗ ലക്ഷണങ്ങള്‍. രോഗം നേരത്തെ കണ്ടെത്തി ചികില്‍സ തുടങ്ങിയില്ലെങ്കില്‍ മരണത്തിനു കരാണമാകും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികില്‍സ ഒഴിവാക്കി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയെ സമീപിക്കണം. എലിമൂത്രം കലര്‍ന്ന അശുദ്ധമായ വെള്ളത്തില്‍ കുളിക്കുന്നതും മലിന ജലത്തിലും ചെളിയിലും പണിയെടുക്കുന്നതും അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതിന് കാരണമാവും. എലിപ്പിനി തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

*പരിസര ശുചിത്വം ഉറപ്പാക്കുക.
*ആഹാര സാധനങ്ങളില്‍ എലി മൂത്രം കലരാതിരിക്കാന്‍ ശ്രദ്ധിക്കണം. *ഭക്ഷ്യധാന്യങ്ങള്‍ അടച്ചുസൂക്ഷിക്കുക.
*പാടത്തും പറമ്പിലും വെള്ളക്കെട്ടിലും ജോലിചെയ്യുവര്‍ ഗമ്പൂട്ടും കൈയ്യുറയും ധരിക്കുക. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഡോക്‌സി സൈക്‌ളിന്‍ ഗുളിക കഴിക്കുക.
*മുറിവുകളിലൂടെ പകരാന്‍ സാധ്യതയുള്ളതിനാല്‍ മലിന ജലത്തില്‍ മുഖം കഴുകുകയോ കുളിക്കുകയോ ചെയ്യരുത്.
*വെള്ളത്തില്‍ കലര്‍ അണുക്കളെ നശിപ്പിക്കുന്നതിന് ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കുക.